Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറുമായി യുദ്ധത്തിനില്ല -സെൻകുമാർ

text_fields
bookmark_border
സർക്കാറുമായി യുദ്ധത്തിനില്ല -സെൻകുമാർ
cancel

തിരുവനന്തപുരം: ഡി.ജി.പി പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാറുമായി യുദ്ധത്തിനില്ലെന്ന് ടി.പി. സെന്‍കുമാര്‍. നിയമനം വൈകുന്നത് സംബന്ധിച്ച് താന്‍ നല്‍കിയ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന രേഖകള്‍ താന്‍ നല്‍കിയതാണെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു. രേഖകള്‍ വിവരാവകാശ നിയമപ്രകാരം എടുത്താകും ഉപയോഗിച്ചത്. തനിക്കും വിവരാവകാശനിയമപ്രകാരമാണ് രേഖകള്‍ ലഭിച്ചതെന്നും സെൻകുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം വായിച്ച ചില സർക്കാർ രേഖകൾ സെൻകുമാർ ചോർത്തി നൽകിയതാണെന്ന്​ സർക്കാർ ​സംശയമുന്നയിച്ചിരുന്നു. ഇതേ തുടർന്ന്​  വിധിയിൽ വ്യക്തത ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു. സെൻകുമാറിനെ പൊലീസ് മേധാവിയാക്കുന്ന തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ്​ കരുതിയിരുന്നത്​. വിധി നടപ്പിലാക്കുന്നതിന്​ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി നേരത്തെ വ്യക്​തമാക്കിയിരുന്നു. അതിനിടെയാണ്​ രേഖ ചോർത്തൽ സംശയം ഉടലെടുത്തത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - t p senkumar
Next Story