Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

42000 രൂപയുടെ ടാർ മോഷണംപോയി

text_fields
bookmark_border
Tar worth Rs 42,000 was stolen
cancel

പൊൻകുന്നം: ടാറിങ്ങിനായി റോഡരികിൽ ഇറക്കിയിട്ടിരുന്ന 42000 രൂപ വിലവരുന്ന ഏഴുവീപ്പ ടാർ മോഷണംപോയി. കിഴക്കേക്കവല- കൈലാത്തുകവല റോഡ് നവീകരണത്തിനായി ഇറക്കിവെച്ചിരുന്നതാണിത്. പാലക്കാടുള്ള കരാർ കമ്പനിയാണ് നിർമാണമേറ്റെടുത്തിരുന്നത്.

ഇവർ പൊൻകുന്നം പൊലീസിൽ പരാതിനൽകി. വാളക്കയം-ചെറുവള്ളി അമ്പലം റോഡ്, മറ്റത്തിൽപടി- 19ാം മൈൽ റോഡുകളും ഇവരാണ് കരാർ ചെയ്തിരിക്കുന്നത്. വാളക്കയം-ചെറുവള്ളി റോഡി​െൻറ ടാറിങ് പൂർത്തിയാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tar worth Rs 42,000 was stolen
Next Story