തകരാത്ത റോഡിലെ ടാറിങ്: ഉദ്യോഗസ്ഥർക്ക് സസ്പെഷൻ
text_fieldsകോഴിക്കോട്: തകരാത്ത റോഡിൽ അനാവശ്യമായി ടാറിങ് നടത്തിയ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെഷൻ. കുന്ദമംഗലം സെക്ഷൻ അസി. എൻജിനിയർ ജി. ബിജു, ഓവർസിയർ പി.കെ. ധന്യ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മെഡിക്കൽ കോളജ്- കാരന്തൂർ റോഡിൽ മായനാട് ഒഴുക്കര അങ്ങാടിയോട് ചേർന്ന ഭാഗത്താണ് റോഡിൽ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കരാറുകാരൻ ഞായറാഴ്ച പ്രവൃത്തി ചെയ്തത്.
17 മീറ്റർ നീളത്തിലുള്ള സ്ഥലത്ത് റോഡ് വൃത്തിയുള്ളതായിട്ടും അറ്റകുറ്റപ്പണി നടത്തുന്നതാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാരുടെ പരാതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് മന്ത്രി റിയാസ് നിർദേശം നൽകിയിരുന്നു.

