Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപികയുടെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു

text_fields
bookmark_border
അധ്യാപികയുടെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു
cancel

തലശ്ശേരി: മമ്പറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുടെ അടിയേറ്റ് രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞു. മമ്പറം കുഴിയില്‍പീടിക സ്വദേശിയായ ആറുവയസ്സുകാരനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മുറിഞ്ഞ കൈ ഞരമ്പ് ശസ്ത്രക്രിയയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ശിശുക്ഷേമ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുത്തു.

വെള്ളിയാഴ്ചയാണ് ക്ലാസ് പരീക്ഷക്ക് ഹാജരാകാതതിനെ തുടര്‍ന്നാണ് അധ്യാപിക സ്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചത്. കൈയ്യില്‍ നിന്ന് രക്തം നിര്‍ത്താതെ വന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ മമ്പറത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓപ്പറേഷന് വിധേയമാക്കാനായി കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിക്കുകയായിരുന്നു.

ഇന്ന് കാലത്ത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പിണറായി പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - teacher attack student- kerala news
Next Story