വിവിധ ബൂത്തുകളിൽ യന്ത്രത്തകരാർ
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പ് പുരോഗമിക്കുന്ന സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ബൂത്തുകളിൽ യന്ത്രത്തകരാർ. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം വോട്ടെടുപ്പ് വൈകി.
കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എ.ഡബ്ല്യു.എച്ച് കോളജിൽ വോട്ടെടുപ്പ് വൈകുന്നു. 90, 90എ, 91 ബൂത്തുകളിലാണ് യന്ത്രത്തകരാർ സംഭവിച്ചത്. ജില്ലയിലെ തന്നെ തിരുവമ്പാടിയിലെ ബൂത്ത് നമ്പർ 96ൽ യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് തുടങ്ങിയില്ല.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ ചുണങ്ങാട് എ.വി.എം സ്കൂളിലെ 104, 106 ബൂത്തുകളിൽ പോളിങ് ആരംഭിച്ച് മണിക്കൂർ തികയും മുൻപേ യന്ത്രങ്ങൾ തകരാറിലായി. ബൂത്ത് 104ൽ 7.35ന് നിർത്തിവെച്ച പോളിങ് തകരാർ പരിഹരിച്ച് 8.30ന് പുന:രാരംഭിച്ചു.
നടുവണ്ണൂരിൽ വോട്ടിംഗ് യന്ത്രം തകരാറിലായി
നടുവണ്ണൂർ: നടുവണ്ണൂർ ജി.എം.എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ബൂത്ത് രണ്ടിൽ യന്ത്രം തകരാറായി വോട്ടിങ് നിലച്ചു. സ്കൂളിൽ രണ്ട് ബൂത്തുകളാണ് ഉള്ളത്. രാവിലെ പത്ത് മണിയോടെയാണ് യന്ത്രം തകരാറിലായത്. ഒരു മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. പിന്നീട് പുതിയ യന്ത്രം എത്തിച്ച് വോട്ടിങ് തുടർന്നു.

