കെ.പി.സി.സിക്ക് പുതിയ 10 ജനറൽ സെക്രട്ടറിമാർ
text_fieldsന്യൂഡൽഹി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് അധികമായി പുതിയ 10 ജനറൽ സെക്രട്ടറിമാരെകൂടി നിയമിക്കാനുള്ള നിർദേശം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. വി.ജെ പൗലോസ്, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. നാരായണൻ, പി.കെ. ജയലക്ഷ്മി, ബി. ബാബു പ്രസാദ്, ദീപ്തി മേരി വർഗീസ്, വി.എസ്. ജോയ്, സോണി സെബാസ്റ്റ്യൻ, വിജയൻ തോമസ്, മാർട്ടിൻ ജോർജ് എന്നിവരെയാണ് ജനറൽ സെക്രട്ടറിമാരായി നിയമിച്ചതെന്ന് സംഘടന ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഇവരോടൊപ്പം കെ.പി.സി.സി സെക്രട്ടറിമാരുടെയും നിർവാഹക സമിതി അംഗങ്ങളുടെയും നിയമനത്തിനുള്ള നിർദേശത്തിനും കോൺഗ്രസ് അധ്യക്ഷ അംഗീകാരം നൽകിയെന്ന് വേണുഗോപാൽ അറിയിച്ചു.
