പാഠപുസ്തകം 15 ദിവസത്തിനകം; എസ്.എസ്.എൽ.സിക്കാരുടെ തുടർപഠനത്തിന് നിലവിലെ സർട്ടിഫിക്കറ്റുകൾ മതി
text_fieldsതിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂർണമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ലോക്ഡൗൺ മൂലമാണ് വിതരണം നീണ്ടത്.
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വിതരണം പൂര്‍ത്തിയായി. പത്തനംതിട്ടയില്‍ 48 ശതമാനം, കോഴിക്കോട് 38, കോട്ടയം 27.69, കണ്ണൂര്‍ 23.50, കാസര്‍കോട് 18.62, കൊല്ലം 11.74 എന്നിങ്ങനെയാണ് വിതരണം. സംസ്ഥാനത്താകെ 54.94 ശതമാനം വിതരണം നടന്നു.
കോവിഡ് കാലമായതിനാല്‍ എസ്.എസ്.എൽ.സി കഴിഞ്ഞവരുടെ തുടര്‍പഠനത്തിന് ആവശ്യമായ ചില സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത എളുപ്പമെല്ലന്നും പ്രവേശനഘട്ടത്തില്‍ നേരത്തേയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
