Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തഫ്ഹീമുല്‍ ഖുര്‍ആ​െൻറ ആന്‍ഡ്രോയ്ഡ് പതിപ്പ് പ്രകാശനം ചെയ്തു

text_fields
bookmark_border
തഫ്ഹീമുല്‍ ഖുര്‍ആ​െൻറ ആന്‍ഡ്രോയ്ഡ് പതിപ്പ് പ്രകാശനം ചെയ്തു
cancel
camera_alt??????? ?????? ?????? ?????????? ????????? ????????? ??????? ?????????? ?????????? ????????????? ??????? ???????? ???????? ???? ?????? ??.?. ????????? ????? ???????? ??????????

കോഴിക്കോട്: പ്രമുഖ ഇസ്​ലാമിക പണ്ഡിതനും നവോത്ഥാന നായകനുമായിരുന്ന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം തഫ്ഹീമുല്‍ ഖുര്‍ആ​​െൻറ ആന്‍ഡ്രോയ്ഡ് പതിപ്പ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്​ദുല്‍ അസീസ് പ്രകാശനം ചെയ്തു. മലയാളത്തില്‍ ആറ് വാല്യങ്ങളിലായി 3000ത്തില്‍ പരം പേജുകളുള്ള തഫ്ഹീമുല്‍ ഖുര്‍ആ​​െൻറ ഉള്ളടക്കവും സമ്പൂർണ ഓഡിയോയും ഉള്‍ക്കൊള്ളുന്നതാണ് ആപ്ലിക്കേഷന്‍. നേരത്തേ തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍, വെബ് പതിപ്പുകള്‍ തയാറാക്കിയ ഡിഫോര്‍ മീഡിയതന്നെയാണ് ആന്‍ഡ്രോയ്ഡ് പതിപ്പും പുറത്തിറക്കിയത്.

കമ്പ്യൂട്ടര്‍ പതിപ്പിലുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍ ഇംഗ്ലീഷ് ഭാഷാന്തരം, പ്രശ്‌നോത്തരി, സെര്‍ച്, വാക്കർഥം അടക്കമുള്ള സൗകര്യങ്ങള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിഫോര്‍ മീഡിയ ഓഫിസില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്​റ്റൻറ്​ അമീര്‍ വി.ടി. അബ്​ദുല്ലക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, ഡിഫോര്‍ മീഡിയ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ഡയറക്ടര്‍ വി.കെ. അബ്​ദു, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എ. നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

 

 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Thafheemul Quran android- Kerala news
Next Story