Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ​സി​ടി​ച്ച് വീ​ണ ബൈ​ക്ക് യാ​ത്രി​ക​ൻ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ബ​സി​ടി​ച്ച് വീ​ണ ബൈ​ക്ക് യാ​ത്രി​ക​ൻ   ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

അ​ങ്ക​മാ​ലി ടൗ​ണി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ റോ​ഡി​ൽ വീ​ണ​പ്പോ​ൾ

അങ്കമാലി: ടൗണിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് തട്ടി മറിഞ്ഞ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ ദേശീയപാതയും, എം.സി റോഡും സംഗമിക്കുന്ന അങ്കമാലി സിഗ്നൽ ജങ്ഷനിലാണ് സംഭവം.

പഴയ മാർക്കറ്റ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിയ ബൈക്ക് യാത്രികൻ ആലുവ റോഡിലേക്ക് പോകാൻ വലത്തോട്ട് തിരിഞ്ഞ് സിഗ്നൽ ലക്ഷ്യമാക്കി പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് വന്ന സൂപ്പർഫാസ്റ്റ് എം.സി റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ബസ് തട്ടി ബൈക്കിനൊപ്പം യാത്രികൻ ബസിനടിയിൽപ്പെടാതെ ഇടതു വശത്തേക്ക് വീണതിനാൽ ആളപായം ഒഴിവായി. നിസ്സാര പരിക്കേറ്റ ആലുവ പാറക്കൽ വീട്ടിൽ റിഷിൻ പീറ്ററെ എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - The bike passenger hit from the bus saved
Next Story