Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.ജി.പിയുടെ ഓൺലൈൻ അദാലത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ

text_fields
bookmark_border
DGP Anilkanth
cancel

തിരുവനന്തപുരം: പൊലീസ്​ ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണാൻ സംസ്ഥാന പൊലീസ്​ മേധാവി അനിൽ കാന്ത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ ഓൺലൈൻ അദാലത് നടത്തും. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ ജില്ലകളിലെ പരാതികൾ ജൂലൈ ഏഴിന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 14.

എം.എസ്​.പി, ആർ.ആർ.ആർ.എഫ്, ഐ.ആർ.ബി, എസ്​.ഐ.എസ്​.എഫ്, വനിത പൊലീസ്​ ബറ്റാലിയനുകളിലെ പരാതികൾ ജൂലൈ 15 നാണ് പരിഗണിക്കുന്നത്. അവസാന തീയതി ജൂൺ 18. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ ജില്ലകളിലെ പരാതികൾ ജൂലൈ 23ന് പരിഗണിക്കും. അവസാന തീയതി ജൂൺ 25. പരാതികൾ [email protected] വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്​ലൈൻ നമ്പർ: 9497900243.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The DGP's Online Adalat will be held on July 7, 15 and 23
Next Story