Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വാറിയിൽ ടിപ്പറിനുമുകളിൽ മണ്ണിടിഞ്ഞ് ഡ്രൈവർ മരിച്ചു
text_fieldsbookmark_border
മേപ്പാടി (വയനാട്): കടച്ചികുന്നിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ടിപ്പർ ഡ്രൈവർ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി സിൽവൻ എന്ന് വിളിക്കുന്ന സിൽവസ്റ്റൻ (57) ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായിരുന്ന സിൽവൻ നാലു ദിവസം മുമ്പാണ് സർവിസിൽ നിന്ന് പിരിഞ്ഞ് ടിപ്പറിൽ ജോലിക്ക് കയറിയത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കടച്ചിക്കുന്നിലെ സ്വകാര്യ കാപ്പിത്തോട്ടത്തിനുള്ളിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ക്വാറിയിലാണ് അപകടം. പാറയുടെ മുകളിലുള്ള മണ്ണ് നീക്കി തെളിക്കുന്നതിനിടെ മണ്ണും കൂറ്റൻ പാറകളും ടിപ്പറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം കൽപറ്റ ഫയർഫോഴ്സ് അധികൃതരുടെ മേൽനോട്ടത്തിൽ പാറ തുരന്ന് വെടി പൊട്ടിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ജോളി. മക്കൾ: രചന, റെൽജിൻ.
Next Story

