Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി. ജോർജിനെതിരെ ഡി.വൈ.എഫ്.ഐയും പോപുലർ ഫ്രണ്ടും പരാതി നൽകി

text_fields
bookmark_border
PC George
cancel
Listen to this Article

ഈരാറ്റുപേട്ട: ജനപക്ഷം നേതാവ്​ പി.സി. ജോർജിന്‍റെ മുസ്​ലിം വിരുദ്ധ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐയും പോപുലർ ഫ്രണ്ടും ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് പി.സി. ജോർജ് മുസ്​ലിം വിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

വർഗീയപ്രസ്താവന നടത്തിയ പി.സി. ജോര്‍ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടത് നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദവും നിലനിര്‍ത്താന്‍ അനിവാര്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷൻ പ്രസിഡന്റ് എസ്.എം. ഷാഹിദ് പൊലീസിൽ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The DYFI and the Popular Front filed a complaint against PC George
Next Story