Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവകലാശാലകളിൽ പോസ്റ്റർ പതിക്കുന്നതിന് പണം നൽകുന്നുണ്ടോയെന്ന് ഗവർണർ

text_fields
bookmark_border
സർവകലാശാലകളിൽ പോസ്റ്റർ പതിക്കുന്നതിന് പണം നൽകുന്നുണ്ടോയെന്ന് ഗവർണർ
cancel

​കോട്ടയം: സർവകലാശാല കാമ്പസിൽ ചില സംഘടനകളുടെയും വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും പോസ്റ്ററുകൾ കാണുന്നല്ലോയെന്നും ഇതിന്​ പണം വല്ലതും അടക്കുന്നുണ്ടോ​​യെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർവകലാശാല പൊതുസ്ഥാപനമാണ്. കാമ്പസിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും യുവജനസംഘടനയുടെയും പോസ്റ്ററുകൾ പതിക്കാൻ ആരാണ് അധികാരം നൽകിയത്.

കാമ്പസ് തങ്ങളുടെ സ്വത്താണെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് അനുവദിക്കാനാവില്ല. സർവകലാശാലയുടെ മതിലുകളിലടക്കം ബോർഡുകളും പോസ്റ്ററുകളുമാണ്​​. സർവകലാശാലകളിൽ രാഷ്​ട്രീയ അതിപ്രസരം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.ജി സർവകലാശാലയുടെ ഡി.ലിറ്റ്​ ബിരുദദാനചടങ്ങിനുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ വിമർശനം. സർവകലാശാലയുടെ പ്രധാന കവാടത്തിലടക്കം ഇടത്​വിദ്യാർഥിസംഘടനകളുടെയടക്കം പോസ്റ്ററുകളുണ്ടായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The governor asked if he is paying for putting up posters in universities
Next Story