Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യക്ക് മരുന്ന് വാങ്ങാൻ പോയ മധ്യവയസ്കൻ മണൽ ലോറി കയറി മരിച്ചു

text_fields
bookmark_border
Kanjiraparambil muhammad
cancel
Listen to this Article

കൊടുങ്ങല്ലൂർ: ഭാര്യക്ക് മരുന്ന് വാങ്ങാൻ വീട്ടിൽ നിന്ന് പോയ മധ്യവയസ്കൻ മണൽ ലോറി കയറി മരിച്ചു. മേത്തല പടന്ന പാലത്തിന് സമീപം താമസിക്കുന്ന കാഞ്ഞിരപറമ്പിൽ മുഹമ്മദ് (63) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 7.30 ന് അഞ്ചപ്പാലം പടിഞ്ഞാറ് റോഡിലാണ് സംഭവം.

എറിയാട് നിന്നും മണൽ കയറ്റി വന്ന ടോറസ് ലോറി മുഹമ്മദ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ തട്ടിയിടുകയായിരുന്നുവത്രെ. ടോറസിന്‍റെ പിൻചക്രം തലയിലൂടെ കയറിയതായും പറയുന്നു.

അതിഗുരുതരാവസ്ഥയിലായ മുഹമ്മദിനെ നാട്ടുകാരും പൊലീസും ചേർന്ന് സമീപത്തെ ഗൗരിശങ്കർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പടന്ന ഫിഷിങ് ലാന്റിലെ തൊഴിലാളിയാണ് മുഹമ്മദ്. മൃതദേഹം മോഡേൺ ആശുപത്രിയിൽ. ഭാര്യ: ലൈല. മക്കൾ: റാഫിക്, റെഫീക്. മരുമകൾ: ഹർഷിത.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The middle-aged man got into a sand lorry and died
Next Story