Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് നഗരസഭ ബി.ജെ.പി നിലനിർത്തി
text_fieldsbookmark_border
പാലക്കാട്: പാലക്കാട് നഗരസഭ ഭരണം നിലനിർത്തി എൻ.ഡി.എ. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് നഗരസഭയിൽ എൻ.ഡി.എ ഇക്കുറിയും അധികാരം നിലനിർത്തിയത്. 28 സീറ്റുകളിൽ എൻ.ഡി.എ മുന്നേറിയപ്പോൾ. യു.ഡി.എഫ് 12 സീറ്റുകളിലാണ് മുന്നേറിയത്. എൽ.ഡി.എഫ് ആറ് സീറ്റുകളിൽ ഒതുങ്ങി. മറ്റുള്ളവർ ആറ് സീറ്റുകളിലും മുന്നേറി.
അതേസമയം, പാലക്കാട് മാറ്റിനിർത്തിയാൽ ജില്ലയിലെ മറ്റ് മുൻസിപാലിറ്റികളിലെല്ലാം എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളാണ് മുന്നേറുന്നത്. ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകളിൽ എൽ.ഡി.എഫ് മുന്നേറ്റമാണ്.
ചെറുപ്പളശ്ശേരി, ചിറ്റൂർ-തത്തമംഗലം, മണ്ണാർക്കാട്, പട്ടാമ്പിയിലുമാണ് യു.ഡി.എഫ് മുന്നേറിയത്. പക്ഷേ ഇൗ സ്ഥലങ്ങളിലെല്ലാം സ്വതന്ത്ര സ്ഥാനാർഥികളുടെ നിലപാട് നിർണായകമാവും.
Next Story

