വയോധികന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തവർ പിടിയിൽ
text_fieldsഅരുൺദാസ്, മിഥുൻ
കിളികൊല്ലൂർ: വയോധികന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതികൾ പൊലീസ് പിടിയിലായി. പേരൂർ കോടംവിളമുക്ക് തുണ്ടുവിളവീട്ടിൽ അരുൺദാസ് (19), പേരൂർ ലീനാഭവനത്തിൽ അച്ചു എന്ന മിഥുൻ(18) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം കരുമ്പാലി മുക്കിന് സമീത്ത് റോഡിലൂലെ നടന്നുവരുകയായിരുന്ന വയോധികനെ വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച പ്രതികൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ കവർന്ന ശേഷം റോഡിൽ തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.
കിളികൊല്ലൂർ ഇൻസ്പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ സുകേഷ്, എസ്.സി.പി.ഒ ഷൺമുഖദാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

