Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
cancel

ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളവൂർ പായിപ്ര സൊസൈറ്റിപ്പടി ഭാഗത്ത് ചൂരച്ചിറയിൽ വീട്ടിൽ വിഷ്ണു ദേവ് (23) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ല പൊലിസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മുവാറ്റുപുഴ, കുറുപ്പംപടി, കോതമംഗലം, പുത്തൻകുരിശ് സ്റ്റേഷനുകളിലായി പോക്സോ, കവർച്ച ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ മൂവാറ്റുപുഴ ഇൻസ്പെക്ടർ സി.എൻ.രാജേഷിന്‍റെ നേതൃത്വത്തിലാണ് അറസ്‌റ്റ്‌ ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 72 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 36 പേരെ നാടുകടത്തി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - The persistent offender was charged with Kappa and sent to prison
Next Story