തുറക്കുന്നതിനിടെ റെയിൽവേ ഗേറ്റ് പൊട്ടിവീണു
text_fieldsചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റ് പൊട്ടിവീണപ്പോൾ
ചെറുതുരുത്തി: തുറക്കുന്നതിനിടെ റെയിൽവേ ഗേറ്റ് പൊട്ടിവീണെങ്കിലും ആളുകൾ പരിക്ക് ഏൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ചെറുതുരുത്തി-പൈങ്കുളം റോഡിലെ ഗേറ്റാണ് ഞായറാഴ്ച വൈകീട്ട് ഏഴിന് പെട്ടിവീണാത്.
ട്രെയിൻ പോയതിന് ശേഷം ഗേറ്റ്മാൻ തുറക്കുന്നതിനിടയിലാണ് പെെട്ടന്ന് പൊട്ടിവീണത്. നിരവധി ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും ഗേറ്റ് തുറക്കാൻ കാത്തുനിൽക്കുമ്പോഴാണ് ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ ഗേറ്റ് പൊന്തിയ വെൽഡ് ചെയ്ത ഭാഗം പൊട്ടി ഗേറ്റ് നിലത്ത് വിണത്. ഭാഗ്യംകൊണ്ട് മാത്രം യാതക്കാർക്ക് ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഉടൻ ഗേറ്റ്മാൻ ചാടിയിറങ്ങി എതിർവശമുള്ള ഗേറ്റ് അടക്കുകയായിരിന്നു.
റെയിൽവേ അധികൃതർ എത്തി ശരിയാക്കൽ രാത്രി വൈകിയും തുടർന്നു. ചേലക്കര പോകേണ്ട വാഹനങ്ങൾ വെട്ടിക്കാട്ടിരി വഴി മേച്ചേരിക്കുന്ന് വഴിയാണ് പോകുന്നത്. ഷൊർണൂർ പോകേണ്ട വാഹനങ്ങളും ഈ വഴിയാണ് തിരിച്ചുവിട്ടത്.

