Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
ഗാനമേളക്കിടെ ഗായകൻ കുഴഞ്ഞുവീണ്​ മരിച്ചു
cancel

കായംകുളം: പത്തിയൂര്‍ ക്ഷേത്രത്തിലെ ഗാനമേളയിൽ പാട്ടുപാടിയശേഷം ഗായകൻ കുഴഞ്ഞുവീണ്​ മരിച്ചു. കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേള ട്രൂപ്പിലെ ഗായകന്‍ പത്തനാട് കങ്ങഴ കരിമ്പന്നൂർ ഹൗസിൽ പള്ളിക്കെട്ട് രാജയാണ് (രാജു- 55) മരിച്ചത്. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം.

‘ഹൃദയവാഹിനീ... ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ്’ എന്ന ഗാനം പാടിയശേഷമാണ്​​ ഗായകൻ മരണത്തിന് കീഴടങ്ങിയത്​. ഇതിനുശേഷം വേദിക്ക് മുന്നിലെ കസേരയില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ഉടൻ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ മൂവാറ്റുപുഴ എയ്​ഞ്ചല്‍ വോയ്​സില്‍ ഗായകനായിരുന്നു. ഭാര്യ: മണി. മക്കൾ: രാഹുൽ, രശ്മി, ചിത്ര.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The singer collapsed and died during the song
Next Story