Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെനറ്റ് അംഗങ്ങളെ പുറത്താക്കിയ പ്രശ്നം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കുമെന്ന് സ്പീക്കർ
text_fieldsbookmark_border
കണ്ണൂർ: കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരെ ഗവർണർ നടപടിയെടുത്ത വിഷയം മുഖ്യമന്ത്രിയും സർക്കാറും ഇടപെട്ട് പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ ഗവർണർ അയോഗ്യരാക്കിയത് സംബന്ധിച്ച് വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളൂ. ഇത് സർക്കാറും ഗവർണറും തമ്മിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാപദവി അലങ്കരിക്കുന്നയാൾ എന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
Next Story

