Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ വെട്ടിപ്പരി​ക്കേൽപിച്ച യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

text_fields
bookmark_border
ഭാര്യയെ വെട്ടിപ്പരി​ക്കേൽപിച്ച യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
cancel
camera_alt

ജ്യോതിഷ്

വടുവഞ്ചാൽ: ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വടുവഞ്ചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷിനെ (39) ആണ് വീടിന് സമീപത്തെ ബന്ധുവിന്റെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്ത്. ഭാര്യ ശ്രുതി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്കാണ് കാരണമെന്നാണ് സൂചന.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. രണ്ടുമാസമായി ശ്രുതി വാടകവീട്ടിൽ ഒറ്റക്കാണ് താമസം. ചൊവ്വാഴ്ച രാത്രി ശ്രുതി റോഡിൽ സ്കൂട്ടർ പഠിച്ചുകൊണ്ടിരിക്കെ ജ്യോതിഷ് അവിടെ എത്തുകയും ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശ്രുതിയെ വെട്ടുകയുമായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ പരാതിയിൽ ജ്യോതിഷിനെതിരെ അമ്പലയൽ പൊലീസിൽ നേരത്തേ കേസുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം ജ്യോതിഷിന്റെ മൃതദേഹം സംസ്കരിച്ചു. മക്കൾ: ആദി തീർഥ, ദർശിദ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The young man who attacked his wife was found dead
Next Story