Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെൻറിലേറ്ററിൻെറ സഹായത്തോടെ ഏഴു വയസുകാരൻെറ ചികിൽസ തുടരും

text_fields
bookmark_border
child-abuse-23
cancel

കൊച്ചി: തൊടുപുഴയിൽ മർദനമേറ്റ ഏഴു വയസുകാരൻെറ ചികിൽസ തുടരും. വ​െൻറിലേറ്ററിൻെറ സഹായത്തോടെയായിക്കും ചികിൽസ തുടരുക. കുട്ടിയെ പരിശോധിച്ച വിദഗ്​ധസംഘം മസ്​തിഷ്​കമരണം സംഭവിച്ചുവെന്ന്​ സ്ഥിരീകരിക്കാനാവില്ലെന്ന്​ അറിയി ച്ചു. കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ ​കുട്ടി ചികിൽസയിൽ കഴിയുന്നത്​​.

തലയോട്ടി പൊട്ടി രക്തയോട്ടം നില​ച്ച കുട്ടിയുടെ വയറിനും ഹൃദയത്തിനും ശരീരത്തി​​​​​െൻറ 20ഓളം ഇടങ്ങളിലും ഗുരുതര പരിക്കേറ്റിട്ടു​െണ്ടന്ന്​ കഴിഞ്ഞ ദിവസം ന്യൂറോ വിഭാഗം മേധാവി ഡോ. ശ്രീകുമാര്‍ പറഞ്ഞിരുന്നു. എടുത്തെറിഞ്ഞതുകൂടാതെ കുട്ടിയെ ഭിത്തിയിൽ തലചേർത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്​തതിനെ തുടർന്നാണ്​ തലയോട്ടിക്ക് ഗുരുതര ക്ഷതമേറ്റതെന്നും ഡോക്​ടർമാർ അറിയിച്ചിരുന്നു.

സംഭവത്തിൽ മാതാവിനൊപ്പം താമസിക്കുന്ന യുവാവിനെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദാണ്​ അറസ്​റ്റിലായത്​. ​തെളിവെടുപ്പിന്​ ശേഷം അരുൺ അനന്ദിനെ ഇന്ന്​ കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thodupuzha boy attack-Kerala news
Next Story