ജാതി തട്ടിപ്പിൽ സംവരണ ഉദ്യോഗം നേടിയവരെ പുറത്താക്കണം -പുലയർ മഹാസഭ
text_fieldsതിരുവനന്തപുരം: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയും എസ്.എസ്.എൽ.സി ബുക്കിലെ ജാതി കോളത്തിൽ കൃത്രിമം കാട്ടിയും പട്ടിക ജാതി സംവരണ ഉദ്യോഗങ്ങൾ തട്ടിയെടുത്തവരെ പുറത്താക്കണമെന്ന് കേരള പുലയർ മഹാസഭ ആവശ്യപ്പെട്ടു.
ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് മഹാസഭ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ചെറുവയ്ക്കൽ അർജുനൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജാതി തട്ടിപ്പ് നടത്തി സർക്കാർ ജോലി നേടിയവരെ പരസ്യമായി സഹായിച്ച് സംരക്ഷിക്കുകയാണ് കിർത്താഡ്സും അന്വേഷണ ഏജൻസികളും നാലു വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതിനെ കുറിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തണം. സോഷ്യലിസ്റ്റ് എസ്.സി-എസ്.ടി സംസ്ഥാന പ്രസിഡൻറ് െഎ.കെ. രവീന്ദ്രരാജ്, കെ.പി.എം.എസ് ജില്ല സെക്രട്ടറി എസ്.എസ്. അജയകുമാർ, സംസ്ഥാന സമിതിയംഗം ആർ. ദിലീപ് കുമാർ എന്നിവരും പെങ്കടുത്തു.

