കൊണ്ടോട്ടിയിലെത്തിയാൽ ബൽറാമിെൻറ കൈകാലുകൾ വെട്ടുമെന്ന് ഭീഷണി
text_fieldsെകാണ്ടോട്ടി: വി.ടി. ബൽറാം എം.എൽ.എ കൊണ്ടോട്ടിയിലെത്തിയാൽ കാൽ വെട്ടുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി. ‘കൊണ്ടോട്ടി െകാടിമരം സഖാക്കൾ’ എന്ന പേരിൽ പോസ്റ്റ് െചയ്ത വിഡിയോയിലാണിത്. മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 19ന് ബൽറാമിന് െകാണ്ടോട്ടിയിൽ സ്വീകരണം നൽകുന്നുണ്ട്. ഇൗ പരിപാടിക്കെത്തിയാൽ കാൽ െവട്ടിമാറ്റുമെന്നാണ് വിഡിയോയിൽ പറയുന്നത്.
കൊണ്ടോട്ടി കൊടിമരം സഖാക്കൾക്ക് ഇന്ന് അതിനുള്ള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തിെൻറ ബലവുമുണ്ട്. ബൽറാം ജനിക്കുന്നതിന് മുമ്പ് എ.കെ.ജി ജനിച്ചതിനാലാണ് ബൽറാമിന് ഖദർ ധരിച്ച് നടക്കാൻ കഴിയുന്നത്. ബൽറാം കൊണ്ടോട്ടിയിൽ വന്നാൽ തടയുമെന്നും അതിനെതിരെ കേസ് വന്നാൽ ഒരു കുഴപ്പവുമില്ലെന്നും വിഡിയോയിൽ പറയുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെൻറ് കമ്മറ്റി പ്രസിഡൻറ് റിയാസ് മുക്കോളി കൊണ്ടോട്ടി സി.െഎ മുഹമ്മദ് ഹനീഫക്ക് പരാതി നൽകി.
