കാപ്പ ഉത്തരവ് ലംഘിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsവിപിൻ ഉമ്മർഷാദ് തൗഫീഖ്
തിരൂർ: നിരവധി കേസുകളിൽ ഉൾപ്പെട്ട് കാപ്പ ഉത്തരവ് ലംഘിച്ച മൂന്നു പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി ഇട്ടികപറമ്പിൽ ഉമ്മർഷാദ് (29), തൃപ്രങ്ങോട് സ്വദേശി പുത്തനിയിൽ വിപിൻ (29), വൈരങ്കോട് സ്വദേശി സൂർപ്പിൽ തൗഫീഖ് (35) എന്നിവരാണ് അറസ്റ്റിലായത്.
ആറു മാസത്തേക്ക് ആഴ്ചയിൽ ഒരു ദിവസം തിരൂർ ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകാനുള്ള ഉത്തരവാണ് മൂവരും ലംഘിച്ചത്.
തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ എൻ. പ്രദീപ്, എ.എസ്.ഐമാരായ ദിനേശൻ, അനൂപ്, സീനിയർ സി.പി.ഒ ഷിജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

