യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഭർത്താവടക്കം ഏഴ് പേർ കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഭർത്താവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കണിയാപുരം സ്വദേശിനിയാണ് വ്യാഴാഴ്ച കൂട്ടബലാത്സംഗത്തിന് ഇരയായത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വീട്ടിേലക്ക് മാറ്റി. രണ്ട് കുട്ടികളുടെ മാതാവാണ് ഭർത്താവിെൻറയും സുഹൃത്തുക്കളുടെയും ക്രൂരതക്ക് ഇരയായത്.
അൻസാർ, നൗഫൽ, മൻസൂർ, അബ്ദു, അക്ബർഷാ എന്നിവർ പൊലീസ് കസ്റ്റഡിയിലുണ്ട്. പോത്തൻകോട് ഉള്ള ഭർത്താവിന്റെ വീട്ടിലായിരുന്ന യുവതിയെ വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് ഭർത്താവ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. കടൽതീരത്ത് പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് കൂടെ കൂട്ടിയത്. പുതുക്കുറിച്ചിയിൽ എത്തിച്ച് ആറു പേരടങ്ങുന്ന സംഘം യുവതിക്ക് ബലംപ്രയോഗിച്ച് മദ്യം നൽകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഒാടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ സമീപത്തെ പുരയിടത്തിൽ വെച്ചും പീഡിപ്പിച്ചു.
ഇവിടെനിന്ന് ഓടി രക്ഷപ്പെട്ട യുവതി വഴിയിൽ കണ്ട വാഹനത്തിലുണ്ടായിരുന്നവരോട് സഹായം തേടി. പിന്നീട് നാട്ടുകാർ യുവതിയുടെ കണിയാപുരത്തെ വീട്ടിൽ എത്തിച്ചു. ശരീരത്തിൽ പരിക്കുകളുണ്ടായിരുന്ന യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭർത്താവിനെ നാട്ടുകാർ തടഞ്ഞ്വെച്ച് കഠിനംകുളം പൊലീസിനെ ഏൽപിക്കുകയായിരുന്നു. അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
Latest Video:
