Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചു കയറി; മൂന്ന് വയസുകാരൻ മരിച്ചു
text_fieldsbookmark_border
കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂളിന്‍റെ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം. നിയന്ത്രണം വിട്ട കാർ സ്കൂളിന്‍റെ മതിലിലേക്ക് ഇടിക്കുകയായിരുന്നു. കാർ ഇടിച്ചതിന്‍റെ ആഘാതത്തിൽ കുട്ടി സീറ്റിനടിയിലേക്ക് വീണു. രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ദില്ലിയിൽ സ്ഥിരതാമസമാക്കിയ കുടുംബം ഈ ചടങ്ങിനായാണ് നാട്ടിലേക്ക് എത്തിയത്.
Next Story

