Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിൽ

text_fields
bookmark_border
കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം
police
cancel

ഫരീദാബാദ്: കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ബാഗിൽ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഹരിയാനയിലെ ഫരീദാബാദിലാണ് ക്രൂര സംഭവം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസെത്തി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തെ വീട്ടിലെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വീട്ടുടമസ്ഥൻ ടെറസിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.

ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - three year old girl killed body found inside plastic bag
Next Story