Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: റിപ്പോർട്ട് സമർപ്പിച്ചു; അഞ്ചു മാസത്തിന്​ ശേഷം

text_fields
bookmark_border
Thrissur Pooram Clutter
cancel
camera_alt

മുൻ കമീഷണർ അങ്കിത് അശോക്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജിപി അജിത്ത്കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചു.

600 പേജുള്ള റിപ്പോർട്ട് സീലുവെച്ച കവറിൽ മെസഞ്ചർ വഴിയാണ്​ ഇന്നലെ ഡി.ജി.പിക്ക്​ കൈമാറിയത്​. ഡി.ജി.പി ഓഫിസിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം ഇന്ന് റിപ്പോർട്ട്​ പരിശോധിക്കുമെന്നാണ് വിവരം.

ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു എ.ഡി.ജി.പിക്ക്​ ആദ്യം നൽകിയിരുന്ന നിർദേശം. പിന്നീട്​ ഇതുസംബന്ധിച്ച്​ വിവരമൊന്നും ഉണ്ടായിരുന്നില്ല.

എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊങ്ങിവന്നതിന്​ പിന്നാലെയാണ്​ ഈ അന്വേഷണ റിപ്പോർട്ടും ചർച്ചയിലെത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thrissur Pooram Clutter: Report submitted; After five months
Next Story