വിപ്ലവ വീര്യം വി.എസിന് 98; ആഘോഷങ്ങളില്ലാതെ പിറന്നാൾ
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിെല ഏറ്റവും മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം. വിശ്രമത്തിലും പരിചരണത്തിലുമായതിനാൽ പിറന്നാൾ ആഘോഷം ഇത്തവണ കുടുംബത്തിൽ മാത്രം ഒതുങ്ങിനിൽക്കും. പക്ഷാഘാതത്തിൽനിന്ന് മുക്തനായെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
മകൻ അരുൺകുമാറിെൻറ ബാർട്ടൺഹില്ലിലെ വീട്ടിൽ വിശ്രമിക്കുകയാണദ്ദേഹം. കോവിഡ് വാക്സിനെടുത്തെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം സന്ദർശകരെ അനുവദിക്കില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാകും ആഘോഷമായി ഉണ്ടാകുക.
രാവിലെയുള്ള പത്രപാരായണവും കുറച്ചു നേരത്തെ ടി.വി കാണലിലുമായി ഒതുങ്ങിയിരിക്കുകയാണ് വി.എസിെൻറ ദിനചര്യകൾ. വീട്ടിനകത്തും വിൽചെയർ ഉപയോഗിക്കുന്ന വി.എസിന് നടക്കാൻ സഹായം ആവശ്യമാണ്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിൽ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനായിരുന്ന വി.എസ് 2021 ജനുവരിയിലാണ് ആ സ്ഥാനം ഒഴിഞ്ഞത്.

