ടി.പി വധക്കേസ് പ്രതിക്ക് പരോളിൽ കല്യാണം
text_fieldsകണ്ണൂർ: ടി.പി വധക്കേസിലെ ആറാം പ്രതി അണ്ണന് സിജിത്ത് പരോളില്‍ ഇറങ്ങി വിവാഹിതനായി. തലശ്ശേരിയിലെ രഹസ്യകേന്ദ്രത്തിലായിരുന്നു ചടങ്ങ്.
ടി.പി കേസിലെ തന്നെ കൂട്ടുപ്രതികളായ മുഹമ്മദ് ഷാഫി, കിർമാണി മനോജ് എന്നിവരുടെ വിവാഹം നേരത്തെ വിവാദമായ പശ്ചാത്തലത്തിൽ അടുപ്പക്കാർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ.
വിവാഹചിത്രം പങ്കുവെക്കരുതെന്ന് അണ്ണന് സിജിത്ത് തന്നെ കൂട്ടുകാര്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. മേയില്‍ പരോളില്‍ ഇറങ്ങിയശേഷമാണ് വിവാഹം നിശ്ചയിച്ചതും കഴിഞ്ഞദിവസം വിവാഹം നടന്നതും. നേരത്തെ ഷാഫിയുടെ വിവാഹച്ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ പങ്കെടുത്തത് എറെ വിവാദമായിരുന്നു. ഇതിനിടെയാണ് സിജിത്തിെൻറ വിവാഹവാർത്ത പുറത്തുവരുന്നത്.

