Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെൻകുമാറിെൻറ ഹരജി കോടതി വെള്ളിയാഴ്ച പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പാക്കാത്തതിനെതിരെ ടി.പി.സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ സെൻകുമാർ ഹർജി നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമാണ് സെൻകുമാറിെൻറ ആവശ്യം.
കോടതിയലക്ഷ്യ ഹരജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം തിങ്കളാഴ്ച സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അവസാന നിമിഷം സെൻകുമാറിെൻറ അഭിഭാഷകന് പിന്മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയെങ്കിലും അവസാന നിമിഷമായിരുന്നു അഭിഭാഷകന് ദുഷ്യന്ത് ദവെയുടെ പിന്മാറ്റം.
Next Story
