Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സം​സ്ഥാ​ന​ത്ത്​ 16 ഇടത്ത്​ ടി.പി.ആർ 30ന്​ മേലെ

text_fields
bookmark_border
lock down
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ 16 ഇടത്ത്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ (ടി.​പി.​ആ​ര്‍) 30 കടന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​തി​യ​ന്നൂ​ര്‍, അ​ഴൂ​ര്‍, ക​ഠി​നം​കു​ളം, കാ​രോ​ട്, മ​ണ​മ്പൂ​ര്‍, മം​ഗ​ല​പു​രം, പ​ന​വൂ​ര്‍, പോ​ത്ത​ന്‍കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചി​റ്റാ​റ്റു​ക​ര, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നാ​ഗ​ല​ശേ​രി, നെ​ന്മാ​റ, വ​ല്ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​നാ​വാ​യ, വ​യ​നാ​ട് ജി​ല്ല​യി​ലെ മൂ​പ്പൈ​നാ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ ബേ​ഡ​ഡു​ക്ക, മ​ധൂ​ര്‍ എന്നീ പ്ര​ദേ​ശ​ങ്ങ​ളിലാണ്​ ടി.പി.ആർ 30ല്‍ ​കൂ​ടു​ത​ൽ.

ടി.​പി.​ആ​ര്‍ എ​ട്ടി​ന് താ​ഴെ​യു​ള്ള 178 ഉം ​എ​ട്ടി​നും 20നും ​ഇ​ട​ക്കു​ള്ള 633 ഉം 20​നും 30നും ​ഇ​ട​ക്കു​ള്ള 208 ഉം ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്തു​ള്ള​ത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ്​ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്​. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന പഞ്ചായത്തുകളെ കണ്ടയിൻമെന്‍റ് മേഖലയാക്കി ശക്തമായ നിയന്ത്രണങ്ങളാണ്​ നടപ്പാക്കുന്നത്​.

തദ്ദേശ സ്ഥാപനങ്ങളിൽ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ എട്ട് ശതമാനം വരെയാണെങ്കിൽ കുറഞ്ഞ വ്യാപനമെന്നാണ് കണക്കാക്കുക. എട്ട് മുതൽ 20 ശതമാനം വരെ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണ് ടി.പി.ആറെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണമേർപ്പെടുത്തും. 30 ശതമാനത്തിന് മേലെയാണെങ്കിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും.

തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ

ടി.പി.ആർ 30ന് മുകളിൽ -ട്രിപ്പിൾ ലോക്ഡൗൺ

ടി.പി.ആർ 20നും 30നും ഇടയിൽ - സമ്പൂർണ ലോക്ഡൗൺ

ടി.പി.ആർ എട്ടിനും 20നും ഇടയിൽ -ഭാഗിക ലോക്ഡൗൺ

ടി.പി.ആർ എട്ടിൽ താഴെ -നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - TPR above 30 in 16 places in the state
Next Story