Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാക്ക് നവീകരണം: 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ട്രാക്ക് നവീകരണം: 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം
cancel

തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഏതാനും ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും.

18ന് സര്‍വിസ് തുടങ്ങുന്ന എഗ്മൂര്‍-ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിർത്തും. 19ന് സര്‍വിസ് തുടങ്ങുന്ന എറണാകുളം ജങ്ഷന്‍-കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വിസ് ആരംഭിക്കുക. 18ന് സർവിസ് തുടങ്ങുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വിസ് അവസാനിപ്പിക്കും. 19ന് സര്‍വിസ് തുടങ്ങുന്ന ഗുരുവായൂര്‍-ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വിസ് തുടങ്ങുന്ന കാരൈക്കല്‍-എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വെച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വിസ് തുടങ്ങുന്ന എറണാകുളം-കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.

18ന് സര്‍വിസ് തുടങ്ങുന്ന മധുരൈ-ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 19ന് സര്‍വിസ് തുടങ്ങുന്ന ഗുരുവായൂര്‍-മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്സ്പ്രസ് പാലക്കാട് വരെയേ സര്‍വിസുണ്ടാകൂ. 19ന് സര്‍വിസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വിസ് ആരംഭിക്കുക.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം - ഷൊര്‍ണൂര്‍ മെമു (66320), 18ന്

ഷൊര്‍ണൂര്‍ - എറണാകുളം മെമു (66319), 19ന്

എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ (56318), 18ന്

ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (56313), 19ന്

എറണാകുളം - കോട്ടയം (56005) പാസഞ്ചര്‍, 19ന്

കോട്ടയം - എറണാകുളം പാസഞ്ചര്‍ (56006), 19ന്

നിയന്ത്രണമുള്ള ട്രെയിനുകള്‍

ചെന്നൈ സെന്‍ട്രല്‍-ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (12623) ട്രെയിനിന് 120 മിനിറ്റ് നിയന്ത്രണം ഉണ്ടാകും. മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനിറ്റ് ആണ് നിയന്ത്രണം. ബംഗളൂരു സിറ്റി - കന്യാകുമാരി എക്സ്പ്രസ് (16526) ട്രെയിനിന് 100 മിനിറ്റും കേരള സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസ് (12218) ട്രെയിനിന് 70 മിനിറ്റും നിയന്ത്രണം ഉണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Track Upgrading: Train traffic control on 19th
Next Story