കിണറ്റിൽ വീണ ബാലികക്ക് രക്ഷകനായി വ്യാപാരി
text_fieldsകൽപകഞ്ചേരി: കിണറ്റിൽ വീണ ബാലികയെ രക്ഷപ്പെടുത്തി യുവ വ്യാപാരി. വൈലത്തൂരിലെ കെ.എം സ്റ്റോർ മാനേജിങ് പാർട്ണറും കാരത്തൂർ സ്വദേശിയുമായ പുല്ലാട്ട് സൽമാനുൽ ഫാരിസാണ് (35) ബാലികയുടെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
വൈലത്തൂർ-കരിങ്കപ്പാറ റോഡിലെ വീട്ടിലെ നാല് വയസ്സുകാരിയാണ് പൂച്ചയെ കണ്ട് ഭയന്ന് ഓടുന്നതിനിെട കിണറ്റിൽ വീണത്. സഹോദരെൻറ നിലവിളി കേട്ട് സമീപത്തെ കടയിലുണ്ടായിരുന്ന സൽമാനുൽ ഫാരിസും മറ്റൊരാളും ഓടിയെത്തി കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. കിണറ്റിലിറങ്ങുന്നതിനിടെ ഫാരിസിെൻറ കൈക്കും കാലിനും നിസ്സാര പരിക്കേറ്റു. മാതൃകാപ്രവർത്തനം നടത്തിയ ഇദ്ദേഹത്തെ അനുമോദിക്കാനുള്ള തീരുമാനത്തിലാണ് വ്യാപാരികളുടെ സംഘടന.

