കുറ്റിപ്പുറം പാലത്തിൽ നാളെ മുതൽ രാത്രി ഗതാഗത നിരോധനം
text_fieldsകുറ്റിപ്പുറം: ബുധനാഴ്ച മുതൽ എട്ടുദിവസം കുറ്റിപ്പുറം പാലം രാത്രി പൂർണമായി അടച്ച് ഗതാഗതം നിരോധിക്കുന്നു. പാലം ഉപരിതല നവീകരണത്തിെൻറ ഭാഗമായാണിത്. രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെയാണ് ഗതാഗത നിരോധനം.
ടാർ, ചുണ്ണാമ ്പ് എന്നിവ ചേര്‍ത്ത മിശ്രിതം മൂന്നു മണിക്കൂറോളം ചൂടാക്കി രണ്ടു മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളിലെ റോഡിെൻറ അറ്റകുറ്റപ്പണി നടത്തുന്നത്. ദിവസവും 300 ചതുരശ്രയടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക. ഇതോടൊപ്പം മിനി പമ്പയോടു ചേര്‍ന്ന തകര്‍ന്ന റോഡും ഇൻറര്‍ലോക്ക് ചെയ്ത് നവീകരിക്കും.
മിനി പമ്പയിലെ പാതയോരത്തെ ആല്‍മരത്തില്‍നിന്ന് തുടര്‍ച്ചയായി വെള്ളം വീണ് ടാറിളകി റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇൻറര്‍ലോക്ക് കട്ടകള്‍ പതിക്കുന്നത്. ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളില്‍ കോഴിക്കോട്ടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം, പട്ടാമ്പി, പെരുമ്പിലാവ് വഴിയോ പുത്തനത്താണിയില്‍നിന്ന് പട്ടര്‍നടക്കാവ് -തിരുനാവായ-ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകണം.
കഴിഞ്ഞ ദിവസം എൻ.എച്ച് സംഘം സ്ഥലം സന്ദർശിച്ചിരുന്നു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഇസ്മായിലിെൻറ നേതൃത്വത്തിലെ സംഘമാണ് സന്ദർശിച്ചത്.
