Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രെയിൻ തീവെപ്പ്: എൻ.ഐ.എ സംഘം കണ്ണൂരിലെത്തി
text_fieldsbookmark_border
എൻ.ഐ.എ സഘം കണ്ണൂരിൽ ബോഗി പരിശോധിക്കാൻ എത്തിയപ്പോൾ ഫോട്ടോ: പി. സന്ദീപ്
കണ്ണൂർ: ട്രെയിനിലെ തീവെപ്പിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം തുടങ്ങി. തീവെപ്പിന് തീവ്രവാദ ബന്ധം ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനു മുന്നോടിയായി എൻ.ഐ.എ സംഘം കണ്ണൂരിലെത്തി. തീവെപ്പ് നടന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി 1, ഡി 2 ബോഗികൾ സംഘം പരിശോധിച്ചു. ചൊവ്വാഴ്ച ഉച്ച 12.30ന് തുടങ്ങിയ പരിശോധന അരമണിക്കൂറോളം നീണ്ടു.
എൻ.ഐ.എ കൊച്ചി, ബംഗളൂരു യൂനിറ്റുകളിൽനിന്നുള്ള എസ്.പി ഉൾപ്പെടെ രണ്ടു ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്. സംസ്ഥാന പൊലീസ് അന്വേഷണം നടക്കുന്നതിനാൽ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ എൻ.ഐ.എ തീരുമാനമെടുത്തില്ല.
Next Story

