തൃശൂർ - ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം മുടങ്ങി
text_fieldsചെറുതുരുത്തി: മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് തൃശൂർ -ഷൊർണൂർ റൂട്ടിൽ മൂന്ന് മണിക്കൂറോളം ട്രെയിൻ ഗതാഗതം മുടങ്ങി. വെള്ളിയാഴ്ച രാവിലെയുണ്ടായ സംഭവം വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.
നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന 12618-ാം നമ്പർ മംഗള എക്സ്പ്രസിന്റെ എഞ്ചിനാണ് രാവിലെ 6.15-ഓടെ മുള്ളൂർക്കരക്കും വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനും ഇടയിൽ കേടായത്.
ഇതോടെ ഷൊർണൂർ, എറണാകുളം ഭാഗത്തേക്കുള്ള മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഷൊർണൂരിൽ നിന്ന് പുതിയ എഞ്ചിൻ എത്തിച്ചാണ് യാത്ര തുടർന്നത്. രാവിലെ 9.23നാണ് മംഗള യാത്ര പുനരാരംഭിച്ച ശേഷമാണ് മറ്റ് ട്രെയിനുകൾക്കും പോകാനായത്.

