Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്: തെളിവെടുപ്പ് തുടങ്ങി

text_fields
bookmark_border
ബിജുലാലിനെ ട്രഷറിയിലെത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും
വഞ്ചിയൂർ ട്രഷറി തട്ടിപ്പ്: തെളിവെടുപ്പ് തുടങ്ങി
cancel

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് തുടങ്ങി. ബിജുലാലിന്‍റെ ബാലരാമപുരത്തെ കുടുംബ വീട്ടിലും ബന്ധുവീടുകളിലും ബിജുലാലുമൊത്ത് അന്വേഷണസംഘം തെളിവെടുപ്പിന് എത്തി. ബാലരാമപുരം പയറ്റുവിളയിലെ വീടിന്റെ പുനർനിർമാണത്തിന് ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് സംഘം പയറ്റുവിളയിലെത്തിയത്.

പ്രതി ബിജുലാലിനെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ തെളിവെടുപ്പ് ആരംഭിച്ചു. പയറ്റുവിളയിലെ കുടുംബ വീട്ടിൽ മൂന്നു മണിക്കൂറോളം തെളിവെടുത്തതിന് ശേഷം ബിജുലാലിനെ കരമനയിലെ വീട്ടിലെത്തിച്ചു. ബിജുലാൽ ഒളിവിൽ പോകുന്നതിനു മുൻപ് ഈ രണ്ടു വീടുകളിലുമെത്തിയിരുന്നു. ഇവിടങ്ങളിൽ തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാകും അന്വേഷണ സംഘം പരിശോധിക്കുക. ബിജുലാലിനെ ട്രഷറിയിലെത്തിച്ച് നാളെ തെളിവെടുപ്പ് നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story