Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
Listen to this Article
തിരുവല്ല: പൊടിയാടിയിൽ തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വഴിയരികിലെ മരം റോഡിന് കുറുകെ വീഴുകയായിരുന്നു. പൊടിയാടി പോസ്റ്റോഫീസിന് സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
വാർഡ് അംഗം മായാദേവി അറിയിച്ചതിനെ തുടർന്ന് തിരുവല്ല അഗ്നിശമന സേനയെത്തി മരം മുറിച്ചു നീക്കി. സംഭവത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Next Story

