ദലിത് ബാലികയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsവർക്കല: ദലിത് ബാലികയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിലായി. അയിരൂർ കായൽപ്പുറം ഈഞ്ചയിൽക്കോണം ചരുവിള പുത്തൻവീട്ടിൽ ബെരാന എന്ന ശരത് (20), കായൽപ്പുറം ചരുവിള പുത്തൻവീട്ടിൽ പൊടിമോൻ എന്ന ഹരീഷ് (20), കായൽപ്പുറം ബെയ്ത്തുന്നൂറിൽ ഷാഹിർ (50) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ശരത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ അന്വേഷണത്തിലാണ് രണ്ടു വർഷമായി നിരന്തരം പെൺകുട്ടി പീഡനത്തിരയായി വരുന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നിർേദശാനുസരം അയിരൂർ പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പൊലീസിെൻറ വലയിൽ കുടുങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
