തൃപ്തി ദേശായി എത്തുമെന്ന് പ്രചാരണം: ജാഗ്രതയോടെ പൊലീസ്
text_fieldsകോട്ടയം: ശബരിമല സന്ദർശനത്തിന് തൃപ്തി ദേശായി കോട്ടയത്തെത്തിയെന്ന് പ്രചാരണം. റെയിൽവേ സ്റ്റേഷനിൽ കനത്ത ജാഗ്രതയുമായി പൊലീസ്. വെള്ളിയാഴ്ച പുലർച്ച മുതലാണ് ഇ വർ എത്തുമെന്ന പ്രചാരണമുണ്ടായത്. ട്രെയിൻ മാർഗം കോട്ടയത്തെത്തുമെന്ന അഭ്യൂഹത്തിനിടെയാണ് ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിനിൽ ആന്ധ്രയിൽനിന്നുള്ള 12 അംഗ സംഘത്തിനൊപ്പം നാല് സ്ത്രീകൾ എത്തിയിരുന്നു. ഇവരിൽ മൂന്നുപേർക്ക് ഇരുമുടിക്കെട്ടുണ്ടായിരുന്നു.
സംഘത്തിലുണ്ടായിരുന്ന നാലാമത്തെ യുവതിക്ക് 43 വയസ്സായിരുന്നു പ്രായം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പൊലീസ് പറഞ്ഞ് മനസ്സിലാക്കി. ഒടുവിൽ പമ്പയിൽ യാത്ര അവസാനിപ്പിക്കാമെന്ന് ഉറപ്പിൽ രാവിലെ 10.25ന് കെ.എസ്.ആർ.ടി.സി ബസിൽ എരുമേലി വഴി പമ്പയിലേക്ക് പോയി. റെയിൽവേ സ്റ്റേഷനിലും പരിസരത്തും മഫ്തിയിലും യൂനിഫോമിലും വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
