വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; ഭർത്താവിനും മാതാവിനുമെതിരെ കൊലക്കുറ്റം
text_fieldsവെളിയം: സ്ത്രീധനത്തിെൻറ പേരിൽ വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കൊ ലക്കുറ്റം ചുമത്തി. സ്ത്രീധനപീഡനത്തിനൊപ്പം കൊലപാതകം, പട്ടിണിക്കിടൽ, മർദനം, അന്യായമായി തടങ്കലിൽ വെക്കൽ, പീഡനം എന ്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി ദിൻരാജ് അറിയിച്ചു.
കഴിഞ്ഞ 21നാണ് പൂയപ്പള്ളി ചെങ്കു ളം പറണ്ടോട്ചരുവിള വീട്ടിൽ തുഷാര പീഡനത്തിനിരയായി മരിച്ചത്.
കോടതി അനുമതി ലഭിച്ചാൽ പ്രതികളായ തുഷാരയുടെ ഭർത്താവ് ചന്തുലാൽ, മാതാവ് ഗീതാലാൽ എന്നിവരെ ചെങ്കുളത്തെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് പൊലീസ് പറഞ്ഞു. ആഹാരം നൽകാതെ മാസങ്ങളായി തുഷാരയെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും രക്ഷിക്കാനായില്ല.
യുവതിയെ പട്ടിണിക്കിട്ടുകൊന്ന സംഭവം: വനിതാ കമീഷൻ കേസെടുത്തു
തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ഭർതൃവീട്ടുകാർ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി. ജോസെഫെെൻറ നിർദേശ പ്രകാരം കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടു.
ഓയൂർ കുരിശുമൂട് ചരുവിള വീട്ടിൽ ചന്തുലാലിെൻറ ഭാര്യ തുഷാരയാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പട്ടിണിക്കിട്ടതും ആഭിചാരക്രിയകളുടെ മറവിൽ മർദിച്ചതും കമീഷൻ ഗൗരവമായാണ് കാണുന്നത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ നടപടി.
