Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ കുറിപ്പടി ഡൗൺലോഡ് ചെയ്തു; 50 മയക്കു മരുന്ന് ഗുളികകളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വ്യാജ കുറിപ്പടി ഡൗൺലോഡ് ചെയ്തു; 50 മയക്കു മരുന്ന് ഗുളികകളുമായി രണ്ടുപേർ പിടിയിൽ
cancel

ചെങ്ങന്നുർ: മയക്കു മരുന്ന് നിർമ്മിക്കുന്നതിനു ഉപയോഗിക്കുന്ന നൈട്രോസെപാം എന്ന ഗുളികളുമായി രണ്ടുപേർ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയിൽ സാഫത്ത്(24), ഓച്ചിറ മേമന കുറച്ചിരേത്ത് ഇർഫാദ് (22)എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. അഞ്ചു സ്ട്രിപ്പുകളിലായി 50 ഗുളികകൾ ഇവരിൽനിന്ന് പിടികൂടി.

മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായി ഗുളികകൾ കൈവശം വെച്ച പ്രതികളെ പിടികൂടിയത്. ഇവർ വന്ന ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.

ജില്ലയിലെ പുതിയ മെഡിക്കൽ സ്റ്റോറുകൾ കണ്ടെത്തിയാണ് ഈ ഗുളികകൾ പ്രതികൾ വാങ്ങുന്നതെന്നും ഈ ഗുളികയുടെ കൂടെ മറ്റ് മയക്കുമരുന്ന് ചേരുവകൾ കൂടി ചേർത്ത് കൂടുതൽ ലഹരിയുള്ളതാക്കിയാണ് കച്ചവടമെന്നും പൊലീസ് പറഞ്ഞു.

സാഫത്തിന്റെ പേരിൽ മോഷണവും ഇർഫാദിന്റെ പേരിൽ കഞ്ചാവ് കേസും നിലവിലുണ്ട്. മരുന്നു വാങ്ങുന്നതിനായി വ്യാജ കുറിപ്പടി നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞു. ചെങ്ങന്നുർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

എസ്.ഐ ബിജുക്കുട്ടൻ, ഗ്രേഡ് എസ്.ഐമാരായ സുദീപ്, വിജയകുമാർ, സിവിൽ പൊലീസ് ഓഫിസർ ശ്രീകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two arrested with drug
Next Story