Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

text_fields
bookmark_border
mdma 768768
cancel
camera_alt

എം.യു. അമീഷ, ആൻറണി നെൽവിൻ

കൊച്ചി: എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. തൃശൂർ മുകുന്ദപുരം അരിപ്പാലം വെളിപ്പറമ്പ് വീട്ടിൽ ആൻറണി നെൽവിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടിൽ വീട്ടിൽ എം.യു. അമീഷ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽനിന്ന് വിൽപനക്ക്​ സൂക്ഷിച്ച 0.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കുന്നുംപുറം അമൃത ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ താമസിക്കുകയായിരുന്നു ഇവർ. ഇരുവരും ചേർന്ന് മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two arrested with mdma
Next Story