
representative image
തോട്ടടയിൽ രണ്ടു കുട്ടികളെ കടലിൽ കാണാതായി
text_fieldsകണ്ണൂർ: തോട്ടട വെസ്റ്റ് കടപ്പുറത്ത് അഴിമുഖത്ത് രണ്ടു കുട്ടികളെ കടലിൽ കാണാതായി. കടലിനോട് ചേർന്ന് അഴിമുറിക്കൽ തോട്ടിൽ കളിക്കുകയായിരുന്നവരാണ് ഒഴുക്കിൽപെട്ടത്. വട്ടക്കുളം ബൈത്തുൽഹംദിൽ ബഷീറിെൻ മകൻ മുഹമ്മദ് റിനാദ് (14), വട്ടക്കുളം കടലായി ഫാത്തിമാസിൽ ഷറഫുദ്ദീെൻറ മകൻ മുഹമ്മദ് ഷറഫാസിൽ (15) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായത്.
ഒപ്പമുണ്ടായിരുന്ന കുട്ടികൾ വീട്ടിലെത്തി പറഞ്ഞതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. തലശ്ശേരി കോസ്റ്റൽ പൊലീസും കണ്ണൂർ ഫയർഫോഴ്സും മറൈൻ എൻഫോഴസ്മെൻറും നാട്ടുകാരും രാത്രി പത്തുവരെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഴിമുഖത്തെ ബണ്ട് തിങ്കളാഴ് രാവിലെ ജെ.സി.ബി കൊണ്ട് നീക്കിയതിനെ തുടർന്ന് ഒഴുക്കിന് ശക്തികൂടിയതായും പറയുന്നു. തിരച്ചിൽ ചൊവ്വാഴ്ച രാവിലെ തുടരും.
