Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടുദിവസം അവധി

text_fields
bookmark_border
മ​ഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടുദിവസം അവധി
cancel

കാസർകോട്: അതിതീവ്ര മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടുദിവസം അവധി പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് അവധി. ജില്ലയിലെ പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്റസകൾ, അങ്കണവാടികൾ, സ്പെഷൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

നേരത്തേ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ ശനിയും ഞായറും അവധി പ്രഖ്യാപിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂരിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലർട്ടായതിനാൽ അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, ​സ്​പെഷ്യൽ ക്ലാസുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.

ശനിയാഴ്ച മുതൽ 17 വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട്

ജൂൺ 14: കണ്ണൂർ, കാസർകോട്

ജൂൺ 15: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജൂൺ 16: മലപ്പുറം, കോഴിക്കോട്, വയനാട്

ജൂൺ 17: മലപ്പുറം, കോഴിക്കോട്

ഓറഞ്ച് അലർട്ട്

ജൂൺ 13: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജൂൺ 14: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ജൂൺ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

ജൂൺ 16: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്

ജൂൺ 17: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്

യെലോ അലർട്ട്

ജൂൺ 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

ജൂൺ 14: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

ജൂൺ16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

ജൂൺ 17: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two day holiday for educational institutions in Kasaragod districts
Next Story