Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം; ഒരാളുടെ നിലഗുരുതരം

text_fields
bookmark_border
Kottayam Riad Accident
cancel

കോട്ടയം: നഗരത്തിലെ കോടിമാതാ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. കൊല്ലാട് സ്വദേശികളായ ജെയ്മോൻ ജയിംസ്, അർജുൻ എന്നിവരാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർധരാത്രിയിൽ എം.സി. റോഡിൽ മണിപ്പുഴ ഭാഗത്ത് നിന്ന് വന്ന ബൊലേറ ജീപ്പും കോട്ടയം ഭാഗത്ത് നിന്ന് വന്ന പിക്അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ജീപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ജീപ്പിന്‍റെ ഡ്രൈവർ ഇരിക്കുന്ന ഭാഗം പൂർണമായി തകർന്നു.

ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ ജെയ്മോനും തൊട്ടുപിന്നിൽ ഇരുന്ന അർജുനനുമാണ് മരിച്ചത്. വാഹനം വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇവർ സംഭവ സ്ഥലത്തുവെച്ച് മരിച്ചിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Two dead in Kottayam vehicle accident; one in critical condition
Next Story