കോട്ടക്കലിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം
text_fieldsആനന്ദ റബ്ബ, വിജയൻ
കോട്ടക്കൽ: വ്യത്യസ്ത വാഹനാപകടങ്ങളിൽ കോട്ടക്കലിൽ രണ്ടുപേർ മരിച്ചു. ഇന്ത്യനൂർ ക്ഷേത്രത്തിന് സമീപം ബൈക്കപകടത്തിൽ അസം ദ്വാരകപാര സ്വദേശി ആനന്ദ റബ്ബയും (21) കോട്ടക്കൽ നഗരത്തിലുണ്ടായ അപകടത്തിൽ കാൽനടക്കാരനായ വലിയപ്പറമ്പ് പുത്തൻപറമ്പിൽ ദേവെൻറ മകൻ വിജയനുമാണ് (50) മരിച്ചത്.
വെള്ളിയാഴ്ച രാത്രി വിജയൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കിടെ മരിച്ചു. മാതാവ്: ദേവകി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേന്ദ്രൻ, ബിന്ദു, ഇന്ദിര.ശനിയാഴ്ച ഉച്ചക്ക് നടന്ന അപകടത്തിലാണ് അസം സ്വദേശി മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം. മൃതദേഹം ചങ്കുവെട്ടി അൽമാസ് ആശുപത്രി മോർച്ചറിയിൽ.
ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.

