Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ
cancel
Listen to this Article

മൂവാറ്റുപുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് കോടികൾ വിലമതിക്കുന്ന സിനിമസെറ്റ് ഉപകരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെക്കൂടി മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

തലയോലപ്പറമ്പ് മറവൻതുരുത്ത് കുലശേഖരമംഗലം നടുക്കാരിയിൽ വീട്ടിൽ സജി വിശ്വംഭരൻ (45), കുലശേഖരമംഗലം കാട്ടിത്തറയിൽ വീട്ടിൽ അനൂപ് സോമൻ (പോത്ത് കുട്ടൻ -43) എന്നിവരാണ് പിടിയിലായത്. ഇവരുൾപെടെ അഞ്ച് പ്രതികൾക്കെതിരെ മൂവാറ്റുപുഴ പൊലീസ്‌ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോടുനിന്ന് ഇപ്പോൾ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് കലൂരിൽനിന്ന് തട്ടിക്കൊണ്ടുപോയി വൈക്കത്തുള്ള ഹോട്ടലിൽവെച്ച് പീഡിപ്പിച്ചത്.

പിറ്റേ ദിവസം യുവാവ് വാടകക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന സിനിമക്ക് വാടകക്ക് നൽകുന്ന ഒരു കോടിയോളം വിലയുള്ള ഉപകരണങ്ങൾ കാറിൽ കയറ്റിക്കൊണ്ടുപോകുകയും യുവാവിന്റെ ഭാര്യയെയും മകളെയും മാതാവിനെയും ഉപദ്രവിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two more arrested in kidnapping case
Next Story